ഷവോമി എംഐ മിക്‌സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കും, വില 39,000 രൂപ

സെപ്റ്റംബര്‍ 15ന് ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഷവോമി എംഐ മിക്‌സ് 3 അവതരിപ്പിക്കും. 39,000 രൂപ വില വരുന്ന ഫോണിന് 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഉള്ളത്. സാംസങ് 2K അമൊലെഡ് ഡിസ്‌പ്ലേക്ക് സമാനമാണ് ഷവോമിയുടേതും.

നാല് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. 6 ജിബി റാം 64 ജിബിസ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബിസ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ്.

20 എംപി ഫേസിംഗ്ഫ്രണ്ട് ക്യാമറയാണ് ഷവോമി എംഐ മിക്‌സ് 3 ക്ക് ഉള്ളത്. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണിലുണ്ട്.

Top