Xiaomi Mi Max, MIUI 8 to launch in India;

സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മല്‍സരലോകത്ത് പിടിച്ചുനില്‍ക്കാനായി ഷവോമി പുറത്തിറക്കിയ ഏറ്റവും വലിയ ഡിസ്‌പ്ലെയുള്ള അതിവേഗ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയിലെത്തി. എംഐ മാക്‌സ്, എംഐയുഐ 8 എന്നീ രണ്ട് ഹാന്‍ഡ്‌സെറ്റുകളാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്.

എംഐ മാക്‌സ് എന്ന പേരിലിറങ്ങിയ ഫോണിന്റെ ഡിസ്‌പ്ലെ 6.44 ഇഞ്ച് ആണ്. എംഐമാക്‌സ് മൂന്നു വാരിയന്റുകളിലായാണ് വിപണിയില്‍ എത്തുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് മുതല്‍ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വരെയുള്ള മോഡലില്‍ എംഐ മാക്‌സ് ലഭിക്കും.

വലിയ സ്‌ക്രീനുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഏറ്റവും ഡിമാന്റുള്ള വിപണിയാണ് ചൈന. ടെലിവിഷനും സിനിമയും മൊബൈലില്‍ കാണുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ എത്തിച്ചതെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
എംഐ മാക്‌സ് 3GB റാം and 32GB സ്റ്റോറേജിന്റെ വില 1499 യുവാനും (ഏകദേശം 15,000 രൂപയും 3GB റാം and 64GB സ്റ്റോറേജിന്റെ വില 1699 യുവാനുമാണ് വില (ഏകദേശം 17,000 രൂപ)

വലിയ ഡിസ്‌പ്ലെ

വലിയ ഡിസ്‌പ്ലെ ഹാന്‍ഡ്‌സെറ്റുകള്‍ ഇഷ്ടപ്പെടുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഷവോമിയുടെ ഏറ്റവും വലിയ ഡിസ്‌പ്ലെ ഹാന്‍ഡ്‌സെറ്റായ എംഐ മാക്‌സ് വിപണിയില്‍ ജനപ്രീതി നേടുമെന്നാണ് ടെക്കികളുടെ പ്രവചനം.6.44 ഇഞ്ച് ഡിസ്‌പ്ലെ ഹാന്‍ഡ്‌സെറ്റില്‍ ഫുള്‍എച്ച്ഡി സ്‌ക്രീന്‍, സണ്‍ലൈറ്റ് മോഡ് തുടങ്ങി മികച്ച ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ ബാറ്ററി

മിക്ക സ്മാര്‍ട്‌ഫോണുകളുടെയും പ്രശ്‌നം ബാറ്ററിയാണ്. ഒരു ദിവസം പോലും ലൈഫില്ലാത്ത ബാറ്ററികളുമായാണ് മിക്ക ഫോണുകളും ഇറങ്ങുന്നത്. എന്നാല്‍ ഇതിനു പരിഹാരവുമായാണ് എംഐ മാക്‌സ് വിപണിയിലെത്തുന്നത്. 4850 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഷവോമിയുടെ ഏറ്റവും മികച്ച ബാറ്ററി ലൈഫുള്ള ഹാന്‍ഡ്‌സെറ്റും ഇതുതന്നെ. എന്നാല്‍ ബാറ്ററിയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒരൊറ്റ ചാര്‍ജിങ്ങില്‍ 14 മണിക്കൂര്‍ തുടര്‍ച്ചയായി വൈഫൈ വഴി വിഡിയോ കാണാന്‍ കഴിയുമെന്നത് വലിയ മികവാണ്

മികച്ച ക്യാമറ

ഷവോമി എംഐ മാക്‌സില്‍ 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍–ടോണ്‍ ഫ്‌ലാഷ്, ഓട്ടോഫോക്കസ് എന്നിവ പിന്‍ ക്യാമറയുടെ ഫീച്ചറുകളാണ്. സെല്‍ഫി ക്യാമറയ്ക്ക് 5 മെഗാപിക്‌സല്‍ സെന്‍സറാണ്. 85 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, f/2.0 ആപേച്ചര്‍ ഫീച്ചറുകളുമാണ്.

ഡിസ്‌പ്ലെ വലുതാണെങ്കിലും സ്ലിം ഹാന്‍ഡ്‌സെറ്റാണ് എംഐ മാകസ്. കേവലം 7.5എംഎം കനമുള്ള ഹാന്‍ഡ്‌സെറ്റ് പോക്കറ്റുകളില്‍ ഒതുക്കിവയ്ക്കാം. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് എമിറ്റര്‍ എന്നിവ മികച്ച ഫീച്ചറുകളാണ്.

Top