ഷവോമി Mi മാക്‌സ് 3, Mi മാക്‌സ് 3 പ്രൊ ഉടന്‍ വിപണിയിലേക്ക്

വോമി പുതിയ മോഡലുകളായ Mi മാക്‌സ് 3, Mi മാക്‌സ് 3 പ്രൊ എന്നീ ഫോണുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സൂചന. ഇതിനിടെ ഈ മോഡലുകളുടെ ചിത്രങ്ങളും സവിശേഷതകളും പുറത്തായി.

6.99 ഇഞ്ച് ഡിസ്പ്ലെയിലാണ് Mi മാക്‌സ് 3ന് നല്‍കിയിരിക്കുന്നതെന്നാണ് പുറത്തായ സവിശേഷതകളില്‍ പറയുന്നത്. പിറകിലും മുന്‍വശത്തും AI അധിഷ്ഠിത ക്യാമറ ഉണ്ടാകും. 6 ജിബി റാം ആയിരിക്കും ഫോണില്‍ ഉണ്ടാകുക. ഇന്‍ ബില്‍റ്റ് മെമ്മറി വരുന്നത് 128 ജിബി ആയിരിക്കും. 5500 mAhന്റെ ഭീമന്‍ ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 1,699 ചൈനീസ് യുവാന്‍ (ഏകദേശം 17600 രൂപ) ആണ് ഈ മോഡലിന് വില വരുന്നത്.

Mi മാക്‌സ് 3 പ്രോയ്ക്ക് 6.9 ഇഞ്ച് ഡിസ്പ്ലെയാരിക്കും ലഭിക്കുന്നത്. 6 ജിബി റാം, 128 ജിബി ഇന്‍ ബില്‍റ്റ് മെമ്മറി എന്നിവ തന്നെയാണ് ഈ മോഡലിലും ഉണ്ടാകുക. Snapdragon 710 ആണ് പ്രൊസസര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 5400 mAh ആയിരിക്കും ബാറ്ററി.

Top