ഷവോമിയുടെ എംഐ ബാന്‍ഡ് 5ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നോ?

ന്യൂഡല്‍ഹി: ഷവോമിയുടെ എംഐ ബാന്‍ഡ് 5ന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതായി വിവരം. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങാനിരുന്ന മോഡലാണ് എംഐ ബാന്‍ഡ് 5. എന്നാല്‍ കൊറോണയെ തുടര്‍ന്ന് ഷവോമി ഇതില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിന്റെ ചോര്‍ന്നു കിട്ടിയ ഒരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ഇതനുസരിച്ച്, ഷവോമി എംഐ 5 ഒരു പഞ്ച് ഹോള്‍ ഡിസ്പ്ലേയുമായി വരും. ഇപ്പോഴുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഈ ദിവസങ്ങളില്‍ കാണുന്നത് പോലെയുള്ള ഡിസൈനാണിത്. വലിയ പഞ്ച് ഹോള്‍ ഡിസ്പ്ലേയുടെ ബാന്‍ഡിന്റെ നടുവില്‍ ഒരു വിചിത്രമായ രൂപത്തിലാണ് ഇരിക്കുന്നത്.

ഡിസ്പ്ലേയുടെ മറ്റേ അറ്റത്ത് തീയതി, സമയം, ബാറ്ററി, പ്രവര്‍ത്തന രീതി (നൈറ്റ് മോഡ് തുടങ്ങിയവ) എന്നിവ കാണിക്കുന്നു. ചോര്‍ന്ന ചിത്രം പഞ്ച് ഹോളിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഇത് ഒരു ക്യാമറയോ മറ്റൊരു സെന്‍സറോ ആകാനാണു സാധ്യത. മറ്റ് വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം, എംഐ ബാന്‍ഡ് 5 ഒരു ഓവല്‍ ആകൃതിയിലാണുള്ളത്. ഇത് മുമ്പത്തെ എംഐ ബാന്‍ഡുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

Top