ഷവോമി ഫിറ്റന്‌സ് മീ ബാന്‍ഡ് അവതരിപ്പിച്ചു

mi band

ഫിറ്റ്‌നസ് ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഏറെ സവിശേഷതകളുമായി ഷവോമി മീ ബാന്‍ഡ് 3 അവതരിപ്പിച്ചത്. വാച്ചിനു പകരം ഫിറ്റ്‌നസ് ബാന്‍ഡ് നിങ്ങള്‍ക്ക് കൈയ്യില്‍ കെട്ടിക്കൊണ്ടു നടക്കാം. നിങ്ങള്‍ നടക്കുന്നതിന്റേയും ഓടുന്നതിന്റേയും കണക്കുകളെല്ലാം ബാന്‍ഡ് രേഖപ്പെടുത്തും. ഇതിലൂടെ എത്ര സമയം നിങ്ങളുടെ ശരീരം പ്രവര്‍ത്തിച്ചു എത്ര സമയം ഊര്‍ജം നഷ്ടപ്പെട്ടു എന്നെല്ലാം കൃത്യമായി അറിയാന്‍ സാധിക്കും.

128×80 പിക്‌സല്‍ റിസൊല്യൂഷനുളള 0.78 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് മീ ബാന്‍ഡ് 3യ്ക്ക്. വരുന്ന മെസേജുകളും നോട്ടിഫിക്കേഷനുകളും കൃത്യമായി വായിക്കാന്‍ വലിയ സ്‌ക്രീനുമുണ്ട്. 110 മില്ലീ ആംപെയര്‍ കരുത്തുളള ബാറ്ററി 20 ദിവസത്തെ ബാക്കപ്പ് വാഗ്ദാനം ചെയ്യുന്നു. ആപ്പ്, കോണ്‍ നോട്ടിഫിക്കേഷന്‍, മോഷന്‍ ട്രാക്കിംഗ്, ഹെല്‍ത്ത് മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ മീ ബാന്‍ഡ് 3യില്‍ പ്രവര്‍ത്തിക്കും. NFC പിന്തുണയുളള ഉയര്‍ന്ന വേരിയന്റും ഉണ്ട്. എന്നാല്‍ NFC വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറല്ല.

ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മീ ബാന്‍ഡ് 3 സാധാരണ ഫിറ്റ്‌നസ് ബാന്‍ഡുകളേക്കാള്‍ വില കുറച്ചു കൂടുതലാകും. അതായത് ഏകദേശം വില 2000, 2500 രൂപയ്ക്കുള്ളില്‍. ഷവോമി മീ ബാന്‍ഡ് 2ന്റെ വില 1,799 രൂപയായിരുന്നു.

Top