48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി ഷവോമിയുടെ എംഐ A3 ഉടന്‍ വിപണിയില്‍

വോമിയുടെ എംഐ A2വിന്റെ പിന്‍മുറക്കാരനായ എംഐ A3 ആഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായാണ് സ്മര്‍ട്ട്ഫോണ്‍ എത്തുന്നത്.

രണ്ട് വര്‍ഷത്തേക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേഷനും, മുന്ന് വര്‍ഷത്തേക്ക് സെക്യൂരിറ്റി അപ്‌ഡേഷനും ഫോണില്‍ ലഭ്യമായിരിക്കും. ആന്‍ഡ്രോയിഡ് വണിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.

രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്,6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകള്‍. ്വാല്‍കോമിന്റെ സ്‌നാപ്ഡ്രാണ്‍ 665 പ്രൊസസറായിരിക്കും ഫോണില്‍ ഉണ്ടാവുക.

Top