ഇന്ത്യന്‍ വിപണികീഴടക്കാന്‍ ഷവോമിയുടെ എംഐ 5എക്സ് എത്തുന്നു

എംഐ 5എക്സ് ഫോണുമായി വിപണി കീഴടക്കാന്‍ ഷവോമി രംഗത്ത് എത്തിയിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സവിശേഷത എംഐയുഐ കസ്റ്റമറൈസേഷനും, 64 ജിബി സ്റ്റോറേജുമുള്ള 625 എസ് ഒ സിയും ആണ്.

12 എംപി വൈഡ് ആംഗിള്‍ ക്യാമറയും 12 എംപി ടെലിഫോട്ടോ ലെന്‍സുമാണിതിനുള്ളത്. 4 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ ചിത്രങ്ങൾക്ക് കുടുതൽ വ്യക്തത നൽകും.

4കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.

3080 എംഎഎച്ച്‌ ബാറ്ററി, കൂടാതെ വൈ ഫൈ 802.11, ഡ്യുല്‍ ബാന്‍റ് , ഹോട്ട്സ് പോട്ട്, ബ്ലൂടൂത്ത് 4.2 , യുഎസ്ബി 2.0 കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവയാണ് മറ്റ് സവിഷേതകള്‍.

കറുപ്പ്, ഗോള്‍ഡ്, റോസ് തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Top