പസിഫിക് സൺറൈസ് നിറത്തിൽ ഷവോമിയുടെ പുത്തൻ ഫോൺ; ലോഞ്ച് ഈ മാസം

ണ്ടു മടുത്ത നിറങ്ങൾ വിട്ടേക്കൂ.. വെറൈറ്റി നിറവുമായി ഈ മാസം അഞ്ചിന് ലോഞ്ചിന് തയ്യാറെടുക്കുകയാണ് ഷവോമിയുടെ പ്രീമിയം ഫോൺ എംഐ 10i.  ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്ന എംഐ 10i-യുടെ ഹൈലൈറ്റ് പസിഫിക് സൺറൈസ് എന്ന വെറൈറ്റി നിറമാണ്. പേര് സൂചിപ്പിക്കും പോലെ സൂര്യോദയ സമയത്ത് കടൽതീരത്ത് ദൃശ്യമാവുന്ന നിറങ്ങൾ ചേർത്താണ് പസിഫിക് സൺറൈസ് നിറം എംഐ 10i-യ്ക്കായി ഒരുക്കിയിരിക്കുന്നത്. സയാൻ ഓറഞ്ച് നിറങ്ങളുടെ കോമ്പിനേഷൻ ആണ് പസിഫിക് സൺറൈസിന്റെ നിറം. റിപ്പോർട്ടുകൾ അനുസരിച്ച് ഷവോമി ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ 5ജിയെ ചില മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിൽ എംഐ 10i ആയി അവതരിപ്പിക്കുക.

120Hz റിഫ്രഷ് റേറ്റും 250 Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി (2,400×1,080 പിക്‌സൽ) ഡിസ്‌പ്ലേ ആയിരിക്കും എംഐ 10i-യ്ക്ക്. ഫോണിന്റെ രണ്ട് വശങ്ങൾക്കും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ടാവും. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. അഡ്രിനോ 619 ഗ്രാഫിക്സ് പ്രോസസറുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസ്സർ ആണ് ഫോണിന് കരുത്ത് പകരുക. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് കാമറയാണ് എംഐ 10iയ്ക്കുണ്ടാവുക. 30fps-ൽ 4k വീഡിയോകളും 60fps വരെ 1080p വീഡിയോകളും ഷൂട്ട് ചെയ്യാൻ ഈ കാമറ സംവിധാനത്തിന് സാധിക്കും. വീഡിയോ കോളുകൾക്കും സെൽഫികൾക്കും, 16 മെഗാപിക്സൽ ക്യാമറയും സ്മാർട്ഫോണിൽ ഇടം പിടിക്കും.

33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,820mAh ബാറ്ററിയാവും ഫോണിന്. ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ പുത്തൻ സ്മാർട്ട്ഫോണിനുണ്ടാവും. 5ജി കണക്ടിവിറ്റിയോടൊപ്പം ബ്ലൂടൂത്ത് വി 5.1, വൈ-ഫൈ 802.11 എ / ബി / ജി, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹെഡ്‌ഫോൺ ജാക്ക് എന്നിവയായിരിക്കും കണക്ടിവിറ്റി ഓപ്ഷനുകൾ.

Top