കൊറോണ; എംഐ 10-ന്റെ അവതരണം വൈകുമെന്ന് ഷവോമി

ബാഴ്‌സിലോണ: കൊറോണ വൈറസ് പടരുന്നത് കാരണം എംഐ 10-ന്റെ ആഗോള അവതരണം വൈകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ചൈനയില്‍ എംഐ 10 ന്റെ ലോഞ്ചിംഗ് ചടങ്ങ് പ്രൗഡഗംഭീരമായി നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വളരെ ലളിതമായാണ് ലോഞ്ചിംഗ് ചടങ്ങ് ഷവോമി നടത്തിയത്.

തങ്ങളുടെ ജീവനക്കാര്‍, പങ്കാളികള്‍, മാധ്യമ സുഹൃത്തുക്കള്‍, അതിഥികള്‍ എന്നിവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നും അതിനാല്‍ ഇപ്പോള്‍ എംഐ10 ആഗോള പുറത്തിറക്കല്‍ ചടങ്ങ് തല്‍ക്കാലം ഇല്ലെന്നാണ് ഷവോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

എംഡബ്ല്യുസി 2020 ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 23 നാണ് എംഐ 10 അവതരിപ്പിക്കാന്‍ ഷവോമി തീരുമാനിച്ചിരുന്നത്.

Top