പാച്ച്വാളിന്റെ ഏറ്റവും പുതിയ പതിപ്പുമായി ഷവോമി എംഐ ടിവി

ഷിയോമി ഇന്ത്യ തങ്ങളുടെ എംഐ ടിവി ഉപയോക്താക്കള്‍ക്കായി പാച്ച്വാളിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ പാച്ച്വാളിനൊപ്പം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ പുതിയ കണ്ടന്റ് പാര്‍ട്നര്‍മാരെ ഉള്‍പ്പെടുത്തി അടിമുടി പരിഷ്‌കരിച്ചാണ് പാച്ച് വാള്‍ 3.0 അവതരിപ്പിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ടിവിയ്ക്കൊപ്പമാണ് ഷാവോമി ടിവികളില്‍ പാച്ച് വാള്‍ യൂസര്‍ ഇന്റര്‍ഫെയ്സും പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ പുതിയ അപ്ഡേറ്റ് ലഭിച്ച് ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. Mi TV 4A, Mi TV 4C Pro, Mi TV 4A Pro, Mi TV 4 Pro, Mi TV 4X, Mi TV 4X Pro എന്നീ മോഡലുകളിലാണ് പുതിയ പാച്ച് വാള്‍ 3 ലഭിക്കുക.

ഫോണുകളിലേത് പോലെ ഓണ്‍ലൈന്‍ ആയാണ് ടിവികളിലും യുഐ അപ്ഡേറ്റ് ലഭിക്കുക. നേരത്തെ എംഐ ടിവികളില്‍ പാച്ച് വാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിടെയാണ് ആന്‍ഡ്രോയിഡ് ടിവി അപ്ഡേറ്റ് എംഐ ടിവികളില്‍ എത്തിയത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് പുറമെ അന്താരാഷ്ട്ര ഡോക്യുമെന്ററികള്‍ ലഭിക്കുന്ന ഡോക്യുബേ, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ലട്ടു കിഡ്സ് തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളും പാച്ച് വാളില്‍ ലഭിക്കും.

Top