ഇരട്ട ക്യാമറകളുമായി ഷവോമി കെ30 ഡിസംബര്‍ പത്തിനെത്തും; വില 20,462

കാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ കെ30 സ്മാര്‍ട്ട് ഫോണ്‍ ഈ മാസം പത്തിന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍ രൂപകല്‍പ്പനയില്‍ നിന്നും മാറ്റം വരുത്തി കൂടുതല്‍ ഫീച്ചറുകളുമായാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

പോപ്പ്അപ്പ് സെല്‍ഫി ക്യാമറകള്‍ക്ക് പകരം പഞ്ച്ഹോള്‍ ഇരട്ട ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം ഫോണുകളായ ഹുവാവേ, സാംസങ് സ്മാര്‍ട്ട്ഫോണുകളില്‍ പഞ്ച്ഹോള്‍ ക്യാമറ സജ്ജീകരണത്തിന് സമാനമാണ് ഈ കട്ടൗട്ട്.

6.66 ഇഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടുകൂടിയാണ് ഷവോമി കെ 30 എത്തുകയെന്നാണ് സൂചന. 64 മെഗാപിക്സല്‍ പ്രൈമറി ക്യാമറയോടൊപ്പം 8 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുമായാണ് കെ 30 വരുന്നത്.

സ്നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറിനൊപ്പം 6 ജിബി റാമും 64 ജിബി ബില്‍റ്റ്ഇന്‍ സ്റ്റോറേജും നല്‍കും. 27വാട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് ഷവോമി കെ 30ന് ഏകദേശം 20,462 രൂപ വില വരുമെന്നാണ് സൂചന.

Top