എംഐ 10 സീരീസ് ഉടൻ അവതരിപ്പിക്കാനൊരുങ്ങി ഷവോമി

റെ ജനപ്രീതിനേടിയ സ്മാർട്ഫോൺ നിര്മ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സീരീസ് അവതരിപ്പിക്കാനൊരുങ്ങുന്നു. എംഐ 10 സീരീസ് സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി എംഐ 10 ടി എന്നും ഷവോമി എംഐ 10 ടി പ്രോ സ്മാർട്ഫോണുകളാണ് പുതിയതായി വരാൻ പോകുന്നത്. എംഐ 9 ടി സീരീസിന്റെ വിജയത്തിനുശേഷം ഷവോമി അവതരിപ്പിക്കുന്ന ഡിവൈസുകളാണ് എംഐ 10 ടി, എംഐ 10 പ്രോ തുടങ്ങിയവ.

 

ഷവോമി എംഐ 10 സീരീസിൽ സ്മാർട്ട്‌ഫോണിലെ പിൻ ക്യാമറകളിലൊന്ന് 108 മെഗാപിക്സൽ ലെൻസാണെന്ന് സ്ഥിരീകരിക്കുന്നു. എംഐ 10 ടി പ്രോ എത്ര പിൻ ക്യാമറകളുമായി വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഈ ഹാൻഡ്‌സെറ്റിൽ വരുന്ന ഒരു ക്യാമറ മറ്റൊന്നിനേക്കാൾ വലുതാണ്. ഇത് വിവോ എക്സ് 50 പ്രോ സ്മാർട്ട്‌ഫോണിൽ വരുന്നതിന് സമാനമാണിത്. ഈ ക്യാമറ സെറ്റപ്പ് എന്തിനാണ് ഇതിൽ നൽകിയിരിക്കുന്ന കാര്യം വ്യക്തമല്ല. 547 ഡോളർ (ഏകദേശം 47,600 രൂപ) വിലയിലാണ് ഷവോമി എംഐ 10 ടി ലിസ്റ്റുചെയ്തിരിക്കുന്നത്. 6 ജിബി റാം കോൺഫിഗറേഷനിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഈ ഡിവൈസ് വരുന്നത്.

ഷവോമി എംഐ 10 ടി സീരീസിൽ ഈ സ്മാർട്ട്‌ഫോൺ ഒരു പഞ്ച്-ഹോൾ സ്‌ക്രീനും പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുമായി വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറുകളുമായാണ് ഷവോമി എംഐ 10 ടി വിപണിയിൽ വരുന്നത്. എംഐ 10 ടി പ്രോ, എംഐ 10 ടി എന്നിവ വരും ആഴ്ചകളിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Top