ഫ്‌ളിപ്പ്‌കാർട്ടിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഷവോമിയുടെ ഫാന്‍ സെയില്‍ ഓഫർ

ന്ത്യയിലെ Mi ആരാധകര്‍ക്ക് വേണ്ടി ഷവോമി ഫ്‌ളിപ്പ്‌കാർട്ടിൽ ഫാന്‍ സെയില്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 20,21 തീയതികളില്‍ നടക്കുന്ന സെയിലില്‍ ജനപ്രിയ Mi പ്രോഡക്ടുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

ക്രിസ്തുമസ്‌, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷവോമി നമ്പര്‍ 1 Mi ഫാന്‍ സെയിലില്‍ Mi സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ മുതലായവ പ്രത്യേക വില കുറവില്‍ ലഭിക്കും.

ബുധനാഴ്ച രാവിലെ 12 മണിക്ക് Mi.comല്‍ വില്‍പ്പന ആരംഭിക്കും.

MiA1, റെഡ്മി 5A എന്നിവയാണ് ഫ്‌ളിപ്പ്‌കാർട്ടിൽ വഴി വില്‍ക്കുന്നത്.

Top