പുതിയ രണ്ട് മൗസ് പാഡുകള്‍ കൂടി അവതരിപ്പിച്ച് ഷവോമി

mouse

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമി പുതിയ രണ്ട് മൗസ് പാഡുകള്‍ കൂടി അവതരിപ്പിച്ചു. ഒന്നാമത്തേത്‌ ഷവോമി മീ മൗസ് പാഡും രണ്ടാമത്തേത് ഷവോമി മീ സ്മാര്‍ട്‌ മൗസ് പാഡുമാണ്. ആദ്യം സൂചിപ്പിച്ച മൗസ് പാഡ് വളരെ ലളിതമാണ്.

രണ്ടാമത്തെ സ്മാര്‍ട്‌ മൗസ് പാഡില്‍ വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയും അതു പോലെ RGB ലൈറ്റ്‌നിംഗ് ഇഫക്ടുകളും ഉണ്ട്. ഈ സ്മാര്‍ട്ട് മൗസ് പാഡില്‍ Qi വയര്‍ലെസ് ചാര്‍ജിംഗ് ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണും മൗസും ചാര്‍ജ്ജ് ചെയ്യാനുളള കഴിവും മൗസ് പാഡിനുണ്ട്.

ഇതില്‍ 75 ശതമാനം ചാര്‍ജിംഗ് ശേഷി കൂടാതെ മൗസ് പാഡില്‍ താപനില നിയന്ത്രണവും ഉണ്ട്. ഒരിക്കല്‍ ഫോണ്‍ ഫുള്‍ ചാര്‍ജായി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജാകുന്നത് തടയുന്നു. ഷവോമിയുടെ ഈ പുതിയ മൗസ് പാഡിലൂടെ ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ച ഷവോമി മീ മിക്‌സ് 2S ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ നിലവിലുളള Qi വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുളള ഫോണുകളില്‍ ഒന്നാണ് ഇത്.

മീ സ്മാര്‍ട്‌ മൗസ് പാഡിന്റെ ലൈറ്റ്‌നിംഗ് മോഡ് മാറ്റുന്നതിനായി ഉപകരണത്തിന്റെ മുകളില്‍ വലതു വശത്ത് ഒരു അലൂമിനിയം അലോയ് നോബ് ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് കറക്കുന്ന സമയത്ത് ഉപയോക്താക്കള്‍ക്ക് 16.8 മില്ല്യന്‍ നിറങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത് മാറ്റാം. കൂടാതെ ബ്ലൂട്ടൂത്ത് വഴി കമ്പ്യൂട്ടറില്‍ ഉപകരണം കണക്ട് ചെയ്ത് വോളിയം നിയന്ത്രിക്കാനാകും.

ഷവോമിയുടെ മീ സ്മാര്‍ട്‌ മൗസ് പാഡില്‍ ഒരു സുഗമമായ ഉപരിതലം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ മൗസ് പാഡിന്റെ അളവ് 420X260mm ആണ്. കൂടാതെ ഇതില്‍ ആന്റിസ്ലിപ് TPU മാറ്റ് എന്ന ഓപ്ഷനും ഉണ്ട്.

മീ മൗസ് പാഡ് ഗെയിമേഴ്‌സിനെ ലക്ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ മെച്ചപ്പെട്ട സെന്‍സര്‍ പ്രകടനവും അതു പോലെ സ്പീഡ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഉപകരണത്തില്‍ സക്ഷന്‍ കപ്പ് ഉളളതിനാല്‍ ഉപയോഗിക്കുന്ന സമയത്ത് അത് കുലുങ്ങാതിരിക്കാന്‍ സഹായിക്കുന്നു.

Top