എംഐ മിക്‌സ് ഫോള്‍ഡുമായി ഷഓമി

സ്മാർട്ട്ഫോൺ വിപണിയിലെ ഗ്ലാമർ താരങ്ങളാണ് മടക്കി വയ്ക്കാവുന്ന ഡിസ്പ്ലെയുള്ള ഫോണുകൾ. സാംസങ് ഗാലക്‌സി Z ഫോൾഡ് 2, ഹ്വാവേയ് മേറ്റ് X2 എന്നിങ്ങനെ ചുരുക്കം ചില ഫോണുകളാണ് ഈ വിപണിയിലെ താരങ്ങൾ. സ്മാർട്ട്ഫോൺ രംഗത്തെ ചൈനീസ് പ്രമുഖനായ ഷഓമി പക്ഷെ ഇത്രയും കാലം പക്ഷെ മടക്കി വയ്ക്കാവുന്ന ഡിസ്പ്ലെയുള്ള ഫോണുകളോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു.

എന്നാൽ അവസാനം ഷഓമിയുടെ മടക്കിവയ്ക്കാവുന്ന ഡിസ്‌പ്ലേയുള്ള ആദ്യ ഫോണായിഎംഐ മിക്സ് ഫോൾഡ് എത്തി. കൺസെപ്റ്റ് ഫോണുകൾ അവതരിപ്പിക്കുന്ന എംഐ മിക്സ് ശ്രേണിയിലാണ് പുത്തൻ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും എംഐ മിക്സ് ഫോൾഡ് വില്പനയ്ക്ക് തയ്യാറാണ് അവതരിപ്പിച്ചിരിക്കുന്നത്.

9,999 യുവാൻ (ഏകദേശം 1.12 ലക്ഷം രൂപ) ആണ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള എംഐ മിക്സ് ഫോൾഡിന്റെ അടിസ്ഥാന മോഡലിന്റെ വില. 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 യുവാൻ (ഏകദേശം 1,23,300 രൂപ), ഏറ്റവും പ്രീമിയം 16 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 12,999 യുവാൻ (ഏകദേശം 1,45,700 രൂപ) എന്നിങ്ങനെയാണ് വിലകൾ.

സെറാമിക് സ്പെഷ്യൽ എഡിഷൻ സഹിതം വില്പനക്കെത്തിയിരിക്കുന്ന ഷഓമിയുടെ ആദ്യ മടക്കിവയ്ക്കാവുന്ന ഡിസ്‌പ്ലേയുള്ള ഫോണിന്റെ വില്പന തത്കാലം ചൈനീസ് വിപണിയിൽ മാത്രമാണ്.

Top