ഷയോമി 12 ടി സീരീസ് ഫോണുകള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചു.

യോമി 12 ടി സീരീസ് ഫോണുകള്‍ കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. വന്‍ ശ്രദ്ധയാണ് ഫോണിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

യൂറോപ്യന്‍ വിപണിയില്‍ മാത്രമാണ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സല്‍ ക്യാമറ, 8 കെ വീഡിയോ റെക്കോര്‍ഡിങ്, 120 വാട്ട്സ് ഹൈപ്പര്‍ചാര്‍ജ് സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഷയോമി 12 ടി, ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി കെ 50 അള്‍ട്രാ ഫോണുകള്‍ക്ക് സമാനമായ ഡിസൈനിലാണ് ഷയോമി 12 ടി സീരീസിലെ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഇരുഫോണുകള്‍ക്കും 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണുകള്‍ക്ക് ഫുള്‍ എച്ച്‌ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1200 നിറ്റ്സും ടച്ച്‌ സംബ്ലിങ് റേറ്റ് 480 Hz സും ആണ്. ഇരു ഫോണുകള്‍ക്കും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍ ഉണ്ട്.’

Top