ഷവോമി 11 സീരീസില്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ കൂടി അവതരിപ്പിച്ചു

വോമി 11 സീരിസില്‍ ഷവോമി 11ടി, ഷവോമി 11ടി പ്രോ, ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി അവതരിപ്പിച്ചു. 11ടി സീരിസിലെ രണ്ട് പുതിയ ഫോണുകളും ഹോള്‍-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ട്രിപ്പിള്‍ റിയര്‍ ക്യാമറകളുമായാണ് വരുന്നത്. ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ സ്മാര്‍ട്ട്‌ഫോണ്‍ ഒരു മിഡ്‌റേഞ്ച് ഡിവൈസാണ്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് നടന്ന ലോഞ്ച് ഇവന്റില്‍ വച്ചാണ് അവതരിപ്പിച്ചത്.

ഷവോമി 11ടിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് 499 യൂറോ ആണ് വില. ഇത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 43,300 രൂപയോളം വരുന്നു. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 549 യൂറോ വിലയുണ്ട്. ഇത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 47,700 രൂപയാണ്. ഷവോമി 11ടി പ്രോയുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 649 യൂറോ ആണ് വില. ഇത് ഏകദേശം 56,400 രൂപയോളമാണ്. 8ജിബി റാം + 256ജിബി സ്റ്റോറേജ് ഓപ്ഷന് 699യൂറോ (ഏകദേശം 60,700 രൂപ) വിലയുണ്ട്. 12ജിബി റാം+ 256ജിബി സ്റ്റോറേജ് മോഡലിന് 749 യൂറോ (ഏകദേശം 65,000 രൂപ) ആണ് വില.

ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ സ്മാര്‍ട്ട്‌ഫോണിന്റെ 6ജിബി റാമും + 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 349 യൂറോ ആണ് വില(ഏകദേശം 30,300 രൂപ) 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 399 യൂറോ (ഏകദേശം 34,600 രൂപ) വിലയുണ്ട്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവ സെലസ്റ്റിയല്‍ ബ്ലൂ മെറ്റിയറൈറ്റ് ഗ്രേ, മൂണ്‍ലൈറ്റ് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ബബിള്‍ഗം ബ്ലൂ, പീച്ച് പിങ്ക്, സ്‌നോഫ്‌ലേക്ക് വൈറ്റ്, ട്രഫില്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ ലഭ്യമാകുന്നത്.

ഷവോമി 11ടി സ്മാര്‍ട്ട്‌ഫോണില്‍ 6.67-ഇഞ്ച് ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. ഒക്ട-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1200-അള്‍ട്രാ എസ്ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണിലെ ഒഎസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ആണ്. 5,000mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്. 67W ഷവോമി ടര്‍ബോ ചാര്‍ജിംഗിങ് സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്. ഇതുവഴി 36 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. മൂന്ന് മൈക്രോഫോണുകള്‍ ഉപയോഗിച്ചുള്ള ഓഡിയോ ഫീച്ചറും ഇതിലുണ്ട്.

108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, f/2.2 അപ്പേര്‍ച്ചറും 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഉള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടര്‍, എഫ്/2.4 ലെന്‍സുള്ള ടെലിമാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 8കെ വീഡിയോ റെക്കോര്‍ഡിങ്, ‘എന്‍ഡ്-ടു-എന്‍ഡ്’ എച്ച്ഡിആര്‍10+ സപ്പോര്‍ട്ട് എന്നിവയും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഉള്ളത്. ഉണ്ട്. 5ജി, 4ജി LTE, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി ഇന്‍ഫ്രാറെഡ് (IR) ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഷവോമി 11ടി പ്രോ 6.67 ഇഞ്ച് ഫ്‌ലാറ്റ് 10 ബിറ്റ് അമോലെഡ് ട്രൂ-കളര്‍ ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റും ഷവോമിയുടെ അഡാപ്റ്റീവ് സിങ്ക് സപ്പോര്‍ട്ടുമുള്ള ഡിസ്‌പ്ലെയാണ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും ഇതിനുണ്ട്. ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഡിവൈസിന്റെ ഒഎസ് ആന്‍ഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12.5 ആണ്. 120W ഷവോമി ഹൈപ്പര്‍ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്. ഇതിലൂടെ ബാറ്ററി 17 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം.

ഈ ഡിവൈസില്‍ ഷവോമി 10ടിയില്‍ ഉള്ള അതേ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും ടെലിമാക്രോ ഷൂട്ടറുമാണ് ഈ ക്യാമറകള്‍. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഡിവൈസില്‍ ഉള്ളത്. ഫോണില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, ഐആര്‍ ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഉള്ളത്. ഹര്‍മന്‍ കാര്‍ഡണ്‍ ട്യൂണ്‍ ചെയ്ത ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. സുരക്ഷയ്ക്ക് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് നല്‍കിയിട്ടുള്ളത്.

ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ സ്മാര്‍ട്ട്‌ഫോണില്‍ 6.55-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്‌സല്‍സ്) 10-ബിറ്റ് ഫ്‌ലാറ്റ് അമോലെഡ് ട്രൂ-കളര്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടും ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 4,250mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ബാറ്ററിയാണ് ഇത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഷവോമി 11 ലൈറ്റ് 5ജി എന്‍ഇ സ്മാര്‍ട്ട്‌ഫോണില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 5 മെഗാപിക്‌സല്‍ ടെലിമാക്രോ ഷൂട്ടറുമാണ് ഇതിലെ ക്യാമറകള്‍. 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുള്ള ഡിവൈസില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, ഐആര്‍ ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണില്‍ ഡ്യൂവല്‍ സ്പീക്കറുകളും ഉണ്ട്.

 

Top