സാംസങ്ങിന് പിന്നാലെ ഫോള്‍ഡിങ് ഫോണുമായി ഷവോമിയും രംഗത്ത്

ഫോള്‍ഡിങ് ഫോണുമായി ഷവോമിയും രംഗത്ത്. ഫോള്‍ഡിങ് ഫോണിന്റെ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷാവോമി വക്താവ് ഡോണോവന്‍ സങ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഷാവോമി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്റെ പ്രോട്ടോടൈപ്പാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

ഫോള്‍ഡബിള്‍ സ്‌ക്രീനുമായുള്ള സാംസങിന്റെ സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരിയില്‍ എത്താനിരിക്കെയാണ് പ്രധാന എതിരാളികളായ ഷവോമിയുടെ പുതിയ നീക്കം. ലോകത്തെ ആദ്യ ഡബിള്‍ ഫോള്‍ഡിങ് മൊബൈല്‍ഫോണ്‍ ആയിരിക്കും ഷാവോമിയുടേത്. ടാബ് ലെറ്റിന്റെ വലിപ്പമുള്ള ഉപകരണം സ്‌ക്രീനിന്റെ രണ്ട് വശങ്ങളില്‍ നിന്നും മടക്കി സ്മാര്‍ട് ഫോണ്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും.

Top