ഷവോമിയുടെ 44,999 രൂപയുടെ എംഐ ടിവി വെറും നാല് രൂപയ്ക്ക്

mi

2014 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഷവോമി അവരുടെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് ഷവോമി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നാല് രൂപയുടെ ഫ്‌ളാഷ് സെയിലാണ് വാര്‍ഷിക വില്‍പന മേളയുടെ മുഖ്യ ആകര്‍ഷണം.

വെറും നാലു രൂപയ്ക്ക് 55 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി, റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇത് കൂടാതെ എം ഐ മിക്‌സ് 2, എംഐ മാക്‌സ് 2 തുടങ്ങിയ ഹാന്‍ഡ്‌സെറ്റിന് ഇളവും വാര്‍ഷിക വില്‍പനയില്‍ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും പേടിഎം വഴി പെയ്‌മെന്റ് നടത്തുവര്‍ക്കും 7500 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപയുടെ കിഴിവ് ലഭിക്കുകയും ചെയ്യും.

കൂടാതെ ഷവോമിയുടെ മറ്റ് രണ്ട് സ്മാര്‍ട്‌ഫോണുകളും വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരം ഒരുക്കുന്നുണ്ട്. രണ്ട് ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് ലഭിക്കുന്ന കോംബോ ഓഫറുകളും ഷവോമി നല്‍കുന്നുണ്ട്.

Top