ഇലക്ട്രിക്ക് വാഹന വിപണി കീഴടക്കാന്‍ ഷഓമി

സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖ ചൈനീസ് ബ്രാൻഡ് ആയ ഷഓമി  ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക്. 10 ബില്യൺ യുവാൻ (ഏകദേശം 11,000 കോടി രൂപ) നിക്ഷേപവുമായി സ്വന്തം ഇലക്ട്രിക്ക് വാഹന ബ്രാൻഡ് അവതരിപ്പിക്കാനാണ് ഷഓമിയുടെ പദ്ധതി. അടുത്ത പത്ത്‌ വർഷത്തിനുള്ളിൽ ഈ സംരഭത്തിലേക്ക് 10 ബില്യൺ അമേരിക്കൻ ഡോളർ (ഏകദേശം 73,400 കോടി രൂപ) നിക്ഷേപിച്ച് ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ സാന്നിദ്ധ്യം ആവാൻ ലക്ഷ്യമിടുന്നതായി ഷഓമി ചൊവ്വാഴ്ച വ്യക്തമാക്കി. ഷഓമിയുടെ സിഇഓ ലെയ് ജൂൺ തന്നെയായിരിക്കും പുത്തൻ ഇലക്ട്രിക്ക് വാഹന ബ്രാൻഡിന്റെയും തലപ്പത്ത്.

പുത്തൻ ഇലക്ട്രിക്ക് ബ്രാൻഡ് സംബന്ധിച്ച മറ്റു വിവരങ്ങൾ ഷഓമി പുറത്ത് വിട്ടിട്ടില്ല. അതെ സമയം പുത്തൻ വിപണിയിലേക്ക് കടക്കുന്നതിന്റെ ആദ്യ പടി എന്നോണം കഴിഞ്ഞ ദിവസം പരിഷ്കരിച്ച ലോഗോ കമ്പനി അവതരിപ്പിച്ചു. ജാപ്പനീസ് ഗ്രാഫിക് ഡിസൈനർ ആയ കെൻയ ഹര തയ്യാറാക്കിയ പരിഷ്ക്കരിച്ച ലോഗോ ‘alive’ ഡിസൈൻ ഭാഷ്യം അനുസരിച്ചാണ് തയ്യാറാക്കിയത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പ്രധാന മാറ്റം ലോഗോയുടെ ഓറഞ്ച് ഭാഗത്തിന്റെ നാല് മൂലകളും മാറ്റി അല്പം റൗണ്ട് സ്റ്റൈൽ ആണ്. ഒപ്പം Xiaomi എന്ന എഴുത്തിന്റെ ഫോണ്ടും വ്യത്യസ്തമാണ്.

Top