എ1, എ1 പ്രോ ഇലക്ട്രിക്ക് സൈക്കിളുകളെ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി വിപണിയില്‍ പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ചു. എ1, എ1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക്ക് മോപ്പഡിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എ1 മോഡലിന് 31,685 രൂപയും എ1 പ്രോ മോഡലിന് 52,826 രൂപയുമാണ് വില. രണ്ട് മോഡലുകളുടെയും ബാറ്ററികളിലും ഫീച്ചറുകളിലും വ്യത്യാസമുണ്ടെന്നും ഷവോമി അറിയിച്ചു.

ബേസിക്ക് സസ്‌പെഷനോടുകൂടിയ 16 ഇഞ്ച് ടയറുകളാണ് ഇരുമോഡലിലും ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്ത് ചെറിയ ആപ്രോണും അതില്‍ തന്നെ എല്‍ഇഡി ഹെഡ്‌ലാമ്പും ഒരുങ്ങിയിട്ടുണ്ട്. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഇലക്ട്രിക്ക് സൈക്കിള്‍ എത്തിയിരിക്കുന്നത്.

സീറ്റിന് താഴെയായി ഇലക്ട്രിക്ക് ബാറ്ററിയുമുണ്ട്. 55 കിലോയാണ് ഈ സൈക്കിളിന്റെ ഭാരം.

768 വാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് എ1 മോഡലില്‍ വരുന്നത്. ഇത് 60 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 960 വാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് എ1 പ്രോയുടെ കരുത്ത്. ഇതില്‍ 70 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്,

പരമാവധി വേഗത 25 കിലോമീറ്ററാണ് . ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പെഡലുകള്‍ ഉപയോഗിക്കാമെന്നതും ഇലക്ട്രിക്ക് സൈക്കിളിന്റെ സവിശേഷതയാണ്. സൈക്കിളില്‍ നിന്നും ഊരി മാറ്റി ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്.

രണ്ട് മോഡലുകള്‍ക്കും എല്‍ഇഡി ഹെഡ്‌ലാമ്പും ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കും. എ1 പ്രോയ്ക്ക് ടച്ച്‌സ്‌ക്രീനും വോയിസ് കണ്ട്രോള്‍ ഫീച്ചറും ലഭിക്കും. ഇന്‍ബില്‍റ്റ്‌
എച്ച്ഡി ക്യാമറയും സൈക്കിളുകളുടെ സവിശേഷതയാണ്.

Top