വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി വിപണി കീഴടക്കാന്‍ ഷവോമി വരുന്നു

വോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തിയേക്കും. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി ഈ ഫോണ്‍ വിപണികളില്‍ എത്തിക്കുന്നത്.

ലോഎന്റ് ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റാണ് ആന്‍ഡ്രോയ്ഡ് ഗോ. 512 എംപി മുതല്‍ 1ജിബി റാം ശേഷി ഫോണുകള്‍ക്കാണ് ഇത് ഗുണം ചെയ്യുക. പൂര്‍ണ്ണമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കാള്‍ 15 ശതമാനം കൂടുതലായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം.

M1903C3GG എന്ന മോഡല്‍ പേരിലാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍ ചോര്‍ന്നിരിക്കുന്നത്. 18:9 സ്‌ക്രീന്‍ അനുപാതം ഈ ഫോണിനുണ്ടാകും. ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 1ജിബി ആയിരിക്കും ഫോണിന്റെ റാം ശേഷി.

Top