ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് ഹലോ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

വോമിയുടെ പുതിയ സ്മാര്‍ട്‌ഫോണായ ബ്ലാക്ക് ഷാര്‍ക്ക് ഹലോ അവതരിപ്പിച്ചു. 10 ജിബി റാമും 845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുമാണ് ഫോണിന്റെ പ്രധാന സവിശേഷത. 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 33,791 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 36,978 രൂപയുമാണ് വില വരുന്നത്. 10 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില പുറത്തുവിട്ടിട്ടില്ല.

4,000 എംഎഎച്ചാണ് ബാറ്ററി. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. എച്ച്ഡിആര്‍ സപ്പോര്‍ട്ടും ഫോണിനുണ്ട്. 12 എംപി, 20 എംപി റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top