ഷവോമി റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയില്‍

റെഡ്മി നോട്ട് 5 പ്രോയുടെ സ്വീകാര്യത കൂടിയതിന് പിന്നാലെയാണ് മികച്ച ഫീച്ചറുകളുമായി 6പ്രോ കേരള വിപണിയിലേക്ക്. ആറു മുതല്‍ എട്ടു വര്‍ഷം വരെ ആയുര്‍ ദൈര്‍ഘ്യം ലഭിക്കുമൊണ് പ്രതീക്ഷ. കഴിഞ്ഞ മാസമാണ് 6 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

19:9അനുപാതത്തിലുള്ള 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയും ഡ്യൂവല്‍ വോള്‍ട്ടയോട് കൂടിയ മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളുമാണ് ഫോണിന്റെ സവിശേഷത. എഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6പ്രോയിലേത്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ഒക്റ്റാ കോര്‍ ആണ് പ്രോസസ്സര്‍. 4000എംഎഎച്ച് ആണ് ബാറ്ററി. 4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയോടും കൂടിയ വേരിയന്റിന്റെ വില 13,999രൂപയും 6ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയോടും കൂടിയ ഫോണിന്റെ വില 15,999രൂപയുമാണ്. ബ്ലാക്ക്, റോസ് ഗോള്‍ഡ്,ബ്ലൂ, റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ആദ്യ കാലങ്ങളില്‍ ഓണ്‍ലൈനിലൂടെയാണ് ഷവോമി ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചത്. കുറഞ്ഞ കാലംകൊണ്ട് ലഭിച്ച സ്വീകാര്യതയാണ് ഷവോമി ഇന്ത്യയില്‍ വിപണി തുറക്കാന്‍ കാരണം. കൊച്ചിയില്‍ മാത്രമായി 21 ശതമാനമാണ് ഷവോമിയുടെ മാര്‍ക്കറ്റ് ഷെയര്‍ എന്നാണ് കണക്കുകള്‍.

Top