ഷവോമി 11ലൈറ്റ് എന്‍ഇ 5ജി സെപ്റ്റംബര്‍ 29ന് ഇന്ത്യയിലെത്തും

വോമി 11 ലൈറ്റ് എന്‍ഇ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നു. സെപ്റ്റംബര്‍ 29നാണ് സ്മാര്‍ട്ട്‌ഫോണ്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്.

ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി ചൈനീസ് മോഡലിന്റെ അതേ സവിശേഷതകളോടെ ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 778ജി പ്രോസസറിന്റെ കരുത്തില്‍ ആയിരിക്കും. 6 ജിബി/ 8 ജിബി റാമും 128 ജിബി/ 256 ജിബി സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് ചൈനയില്‍ അവതരിപ്പിച്ചത്. ഇതേ വേരിയന്റുകള്‍ ഇന്ത്യയിലും എത്തും. 1ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.

ഡിവൈസില്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ഒഎസ് ആയിരിക്കും ഉണ്ടായിരിക്കുക. ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി എന്‍ഇ സ്മാര്‍ട്ട്‌ഫോണ്‍ 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോടു കൂടി ഇന്ത്യയില്‍ എത്തും. 1080p FHD+ റെസല്യൂഷന്‍, HDR 10+ സര്‍ട്ടിഫിക്കേഷന്‍, 90Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്‌പ്ലെയായിരിക്കും ഇത്. ഗെയിമിങിനും സ്ട്രീമിങിനുമെല്ലാം ചേരുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും ഇത്.

ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയില്‍ ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് ചെയ്യും. പഞ്ച്-ഹോള്‍ ഡിസൈനിലായിരിക്കും ഈ ഡിസ്‌പ്ലെ ഉണ്ടാവുക. ഈ പഞ്ച്-ഹോളില്‍ 20 എംപി സെല്‍ഫി ക്യാമറ ഉണ്ടായിരിക്കും. ഷവോമി 11 എന്‍ഇ ലൈറ്റ് സ്മാര്‍ട്ട്‌ഫോണില്‍ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ ഉണ്ടായിരിക്കും. 64 എംപി പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഇതിനൊപ്പം 5 എംപി മാക്രോ സെന്‍സറും 8 എംപി വൈഡ് ആംഗിള്‍ സെന്‍സറും ഉണ്ടായിരിക്കും. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിവൈസില്‍ നല്‍കും. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉള്ള 4,250 mAh ബാറ്ററി യൂണിറ്റും ഡിവൈസില്‍ ഉണ്ട്.

 

 

Top