ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ ; വില 9,999 രൂപ

വോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. 9,999 രൂപയാണ് വില. ‘പ്രൈം ടൈം ഓള്‍റൌണ്ടര്‍’ എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില.

സ്പേസ് ബ്ലൂ, മിന്റ് ഗ്രീന്‍, സണ്‍റൈസ് ഫ്‌ലെയര്‍, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 9 പ്രൈം ഓഗസ്റ്റ് 6 മുതല്‍ വില്‍പ്പനയ്ക്കെത്തും. ആമസോണ്‍ പ്രൈം സെയിലിലൂടെ ആദ്യ വില്‍പ്പന നടത്തുന്ന ഡിവൈസ് പിന്നീട് മാത്രമേ എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവയിലൂടെ ലഭ്യമാവുകയുള്ളു.

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്സല്‍ ഡെന്‍സിറ്റി, 400 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലെ സവിശേഷതകള്‍. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഔറ 360 ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, റിപ്പിള്‍ ടെക്‌സ്ചര്‍, 3 ഡി യൂണിബോഡി ഡിസൈന്‍ എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്ബനി നല്‍കിയിട്ടുണ്ട്.

Top