ഷവോമി നൈന്‍ബോട്ട് C30 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ; വില 38,000 രൂപ

നൈന്‍ബോട്ട് C30 ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി. 3,599 ചൈനീസ് യുവാന്‍, ഏകദേശം 38,000 രൂപ വിലയുള്ള നൈന്‍ബോട്ട് C30 ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ്.

400 W മോട്ടോര്‍ ഉപയോഗിച്ചാണ് ഷവോമി നൈന്‍ബോട്ട് C30 പ്രവര്‍ത്തിക്കുന്നത്. 40 Nm torque ഉത്പാദിപ്പിക്കുന്ന സ്‌കൂട്ടറിന്റെ പരമാവധി വേഗത 25 കിലോമീറ്ററാണ്.

വാഹനത്തിന് പൂര്‍ണ്ണ ചാര്‍ജില്‍ ഏകദേശം 35 കിലോമീറ്റര്‍ മൈലേജ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലാതെ ചൈനയിലെ കൗമാരക്കാര്‍ക്ക് നൈന്‍ബോട്ട് C30 ഓടിക്കാന്‍ കഴിയും. മുന്‍ വീലില്‍ ഒരൊറ്റ ഡിസ്‌കും പിന്‍ വീലില്‍ ഒരു ഡ്രമ്മും സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

ഷവോമിയില്‍ നിന്ന് C40, C60, C80 എന്നിങ്ങനെ മറ്റ് മൂന്ന് മോഡലുകളും ലഭ്യമാണ്, ഓരോ മോഡലും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഉയര്‍ന്ന വിലയുമായി വരുന്നു.

Top