പുടിനും സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്താന്‍ ഷി; ‘സമാധാന പദ്ധതിയുമായി’ ചൈന

ഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ചൈന. അടുത്തയാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ചര്‍ച്ച നടത്തും. നേരത്തെ, യുദ്ധം അവസാനിപ്പിക്കാനായി ചൈനയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

റഷ്യയ്ക്ക് വന്‍തോതില്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ ചൈന തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സമാധാന നീക്കവുമായി ഷി രംഗത്തിറങ്ങുന്നു എന്ന വിവരവും പുറത്തുവരുന്നത്.

ചൈന മുന്നോട്ടുവച്ച സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിയെ സ്വാഹതം ചെയ്യുന്നതായി റഷ്യ അറിയിച്ചിരുന്നു. യുദ്ധത്തിന് രാഷ്ട്രീയപരമായി പരിഹാരം തേടണം എന്നാണ് ചൈന മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ പറയുന്നത്. ഏകപക്ഷീയമായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന നിര്‍ദേശിച്ചു.

Top