നയതന്ത്രബന്ധം മെച്ചപ്പെടുത്തല്‍ ലക്ഷ്യം വെച്ച് ഷി ജിന്‍ പിങ്ങ് ഈ ആഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും

ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് ഈ ആഴ്ചയോടെ ഉത്തരകൊറിയ സന്ദര്‍ശിക്കും. പതിനാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം.

ഷി ജിന്‍ പിങ്ങ് വ്യാഴാഴ്ച കൊറിയന്‍ തലസ്ഥാനമായ യോങ്ങ് യാങ്ങിലെത്തുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

Top