ചൈനയും ഇന്ത്യയും പരസ്പരം പൊരുത്തമുള്ള പങ്കാളികളായി കൈകോര്‍ത്തു മുന്നേറണം; ഷി ജിന്‍പിങ്

ബെയ്ജിങ്: ചൈനയും ഇന്ത്യയും പരസ്പരം പൊരുത്തമുള്ള പങ്കാളികളായി കൈകോര്‍ത്തു മുന്നേറണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പരസ്പര വികസനമെന്ന ശരിയായ കാഴ്ച്ചപ്പാടുണ്ടാക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാളിയും ആനയുമൊത്തുള്ള നൃത്തമാണ് ഇന്ത്യയുടെയും ചൈനയുടെയും മുന്നിലുള്ള വഴി. അതാണ് ഇരുരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മൗലികമായ താത്പര്യം – ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രധാന്യം പ്രതീകാത്മകമായി സൂചിപ്പിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്.

ഇരുരാജ്യങ്ങുടെയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതില്‍ നമ്മള്‍ വെള്ളം ചേര്‍ക്കരുത്. അതേ സമയം ആശയ വിനിമയത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു.

അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ നയതന്ത്രബന്ധത്തില്‍ മോദിയുമായി ഹൃദയം തുറന്നുള്ള ചര്‍ച്ചയുണ്ടായി എന്ന് ഷീ ജിന്‍പിങ് പരാമര്‍ശിച്ചിരുന്നു.

Top