ഏഷ്യാ കപ്പില്‍ ഇന്ത്യ ഒരു അത്ഭുതവും കാണിക്കില്ല; ബാഴ്‌സലോണ ഇതിഹാസ താരം പറയുന്നു

ഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പ്രവചിച്ച് ബാഴ്‌സലോണയുടെ ഇതിഹാസ താരം സാവി. പക്ഷേ സാവിയുടെ പ്രവചനം ഇന്ത്യന്‍ ആരാധകര്‍ക്കത്ര സന്തോഷം നല്‍കുന്ന ഒന്നല്ല എന്നു മാത്രം.

ഏഷ്യാ കപ്പില്‍ ഇന്ത്യ ഒരു അത്ഭുതവും കാണിക്കില്ല എന്നാണ് സാവിയുടെ വിലയിരുത്തല്‍. ഗ്രൂപ്പ് എയില്‍ യു എ ഇ, ബഹ്‌റൈന്‍, തായ്‌ലന്‍ഡ് എന്നിവര്‍ക്ക് ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ ഇന്ത്യ ഗ്രൂപ്പില്‍ ഏറ്റവും അവസാനം മാത്രമെ ഫിനിഷ് ചെയ്യൂ. യു എ ഇയും തായ്‌ലാന്‍ഡും ആകും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടില്‍ എത്തുക. മൂന്നാം സ്ഥാനത്ത് ബഹ്‌റൈനും എത്തും.

പക്ഷേ നീണ്ട എട്ടു വര്‍ഷത്തിന് ശേഷം ഏഷ്യ കപ്പില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണ്. മത്സരത്തില്‍ മികച്ച ഒരു റിസള്‍ട്ട് നേടാന്‍ ടീം കഠിനമായി പരിശ്രമിക്കുന്നതിനിടയിലാണ് സാവിയുടെ ഈ അഭിപ്രായ പ്രകടനം എന്നത് ആരാധകരെ രോക്ഷം കൊള്ളിച്ചിട്ടുണ്ട്.

സാവിയുടെ അഭിപ്രായ പ്രകാരം ഖത്തര്‍ ആകും ഏഷ്യ കപ്പ് നേടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും മുന്‍ ചാമ്പ്യന്മാരായ ജപ്പാനും ഒക്കെ ഖത്തറിന് മുന്നില്‍ പരാജയപ്പെടുമെന്നും ഇപ്പോള്‍ ഖത്തറില്‍ പന്തു തട്ടുന്ന സാവി പറഞ്ഞു.

Top