ഷവോമി 12 ന്റെ വിശേഷങ്ങൾ അറിയാം

ടുത്തതായി ഇറക്കാന്‍ പോകുന്ന സ്മാര്‍ട് ഫോണ്‍ സീരീസുകളില്‍ ഒന്നായ ഷഓമി 12ന് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍1 പ്രോസസര്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്നു കമ്പനി പറഞ്ഞിരുന്നു. ഈ മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിറ്റല്‍ ചാറ്റ് സ്‌റ്റേഷന്‍. ഷഓമി 12ന് ഒരു ആന്റി-ഗ്ലെയര്‍ ഗ്ലാസ് ബോഡി ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് അവര്‍ അവകാശപ്പെടുന്നത്. പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ്പ് ഉണ്ടാകുമെന്നും അവര്‍ പ്രവചിക്കുന്നു.

ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ വെയ്‌ബോയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഷഓമി 12 മോഡലിന് 50 എംപി പ്രധാന ക്യാമറയും അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും പെരിസ്‌കോപ്പിക് ടെലി ലെന്‍സും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ആയിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രീനിനു താഴെ പിടിപ്പിച്ച ക്യാമറ ആയിരിക്കും സെല്‍ഫിക്ക്. 100w ചാര്‍ജിങ് സാധ്യമായേക്കും എന്നും വാദമുണ്ട്. അതേസമയം, ഷഓമി 12 സീരീസില്‍ ഷഓമി 12, ഷഓമി 12 പ്രോ, ഷഓമി 12 അള്‍ട്രാ എന്നിങ്ങനെ മൂന്നു മോഡലുകള്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു. അള്‍ട്രാ മോഡലിന് ലൈക്കാ കമ്പനിയുമായി ചേര്‍ന്ന് നിര്‍മിച്ച ക്യാമറാ ലെന്‍സായിരിക്കും നല്‍കുക എന്നും കരുതുന്നു.

Top