ഷവോമിയുടെ പുതിയ സിസി പരമ്പര സ്മാര്‍ട്ഫോണുകള്‍ ചൈനീസ് വിപണിയില്‍

വോമിയുടെ പുതിയ സിസി പരമ്പര സ്മാര്‍ട്ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സിസി9, സിസി9ഇ സ്മാര്‍ട്ഫോണുകളാണ് അവതരിപ്പിച്ചത്.

സിസി9 സ്മാര്‍ട്ഫോണ്‍ ചൈനയില്‍ 1799 യുവാന്‍ (ഇന്ത്യന്‍ വില 18000 രൂപ) വിലയ്ക്കാണ് അവതരിപ്പിച്ചത്. മൂന്ന് സ്‌റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്. നാല് ജിബിറാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ആറ് ജിബി റാം 128ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയാണ് മൂന്ന് പതിപ്പുകള്‍.

6.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് സിസി9 ന്റേത്. 48 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍, രണ്ട് മെഗാപിക്സല്‍ സെന്‍സറുകളടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണിതില്‍. സെല്‍ഫി ക്യാമറയ്ക്കായി 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 4030 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

6.08 ഇഞ്ച് അമോലെഡ് ഡിസ്.സിസി9ഇന്. ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 48 എംപി, 8എംപി, 2എംപി സെന്‍സറുകളുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതില്‍. സെല്‍ഫിയ്ക്കായി 32 മെഗാപിക്സല്‍ ക്യാമറ നല്‍കിയിരിക്കുന്നു. 4030 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. സിസി9ഇ ക്യാമറയിലും ഉള്ളത്. നേരത്തെ സൂചിപ്പിച്ചപോലെ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇതിലും.

ഗ്രേഡിയന്റ് ഫിനിഷ് ഡിസൈന്‍, 3ഡി ഗ്ലാസ് ബോഡി, വാട്ടര്‍ ഡ്രോപ്പ് നോച്ച്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സിംഗിള്‍ ഫ്രണ്ട് ക്യാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയുമായാണ് ഈ രണ്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top