റയല്‍ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനാവാനൊരുങ്ങി സാബി അലോണ്‍സോ

xabi-alonso

മുന്‍ റയല്‍ മാഡ്രിഡ് താരം സാബി അലോണ്‍സോ റയല്‍ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനാവാനൊരുങ്ങുന്നു. 2009 മുതല്‍ 2014 വരെ റയല്‍ മാഡ്രിഡ് താരമായിരുന്നു സാബി അലോണ്‍സോ.

സാബിക്കൊപ്പം റയല്‍ മാഡ്രിഡ് ഇതിഹാസ താരം റൗളും സാബിക്കൊപ്പം കോച്ചിങ് ലൈസന്‍സ് എടുക്കുന്നുണ്ട്. ഈ വരുന്ന വെള്ളിയാഴ്ചയോടെ താരങ്ങള്‍ തങ്ങളുടെ കോച്ചിങ് പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയാക്കും. ഒരു സീസണില്‍ ഏതെങ്കിലും യൂത്ത് ടീമിനെ പരിശീലിപ്പിച്ചത് മാത്രമേ താരങ്ങളുടെ കോച്ചിങ് ബാഡ്ജ് പൂര്‍ണമാവു. ഇതിന്റെ ഭാഗമായാണ് അലോണ്‍സോ റയല്‍ മാഡ്രിഡ് യൂത്ത് ടീമിനെ പരിശീലിപ്പിക്കാന്‍ ഒരുങ്ങുന്നത്.

അലോണ്‍സോ റയല്‍ മാഡ്രിഡിന്റെ ഏതെങ്കിലും ഒരു യൂത്ത് ടീമിന്റെ പരിശീലകന്‍ ആവുമെന്നാണ് കരുതപ്പെടുന്നത്.

Top