കാത്തിരിപ്പിനൊടുവിൽ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി വൈദാദിൻ

മൊറോക്കോ: നീണ്ട ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി മൊറോക്കൻ ക്ലബായ വൈദാദ്.

1992ലായിരുന്നു അവസാനം വൈദാദ് ചാമ്പ്യൻ ലീഗ് കിരീടം നേടിയത്.

ശനിയാഴ്ച നടന്ന രണ്ടാം പാദ ഫൈനലിൽ 1-0 എന്ന സ്കോറിന് അൽ അഹ്ലിയെ പരാജയപ്പെടുത്തിയതോടെയാണ് വൈദാദ് ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്.

ആദ്യ പാദത്തിൽ ഈജിപ്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിലായിരുന്നു.

ശനിയാഴ്ചത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ വാലിദ് എൽ കാർറ്റി നേടിയ ഗോളാണ് വൈദാദിന്റെ സ്വപ്നം നേടിയെടുത്തത്. അഷ്റഫ് ബെഞ്ചാർക്കി ആണ് ഗോൾ ഒരുക്കി കൊടുത്തത്.

വൈദാദിന് 2.5 മില്യണോളം യൂറോ സമ്മാന തുകയായി ലഭിക്കും.

ആഫ്രിക്കയിൽ നിന്ന് ഫിഫ ക്ലബ് ലോകകപ്പിനേക്കുള്ള പ്രവേശനവും കിരീടം നേടിയതോടെ മൊറോക്കൻ ക്ലബ് സ്വന്തമാക്കി.

Top