സ്ത്രീധന പീഡനം; യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

fire

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വാക്കേറ്റത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവിന്റെ മാതാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ കലുപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിയെ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുപ്പത് വയസുകാരിയായ ചഞ്ചലിനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ ചഞ്ചലിന്റെ സഹോദരന്‍ യശ്പാല്‍ ശര്‍മ്മ പരാതി നല്‍കി. 2010ലാണ് ചഞ്ചലിന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് പുതിയ ബിസിനസ് തുടങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ തരണമെന്ന് ചഞ്ചലിനോട് ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്ന ചഞ്ചലിനെ ഭര്‍ത്താവിന്റെ അമ്മ രാജേശ്വരി മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി.

കഴിഞ്ഞ ദിവസം ഇതേ കാരണത്തിന് രണ്ടു പേരും തമ്മില്‍ കലഹിച്ച് , രാജേശ്വരി നില തെറ്റി ചഞ്ചലിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. നാ്ട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ രാജേശ്വരി ഒളിവിലാണെന്നാണ് വിവരം.

Top