ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍താരം ജോണ്‍സീന വിവാഹിതനായി

ലോസ് ആഞ്ചലസ്: നടനും ഡബ്ല്യു ഡബ്ല്യു ഇ സൂപ്പര്‍താരവുമായ ജോണ്‍ സീനയും കാമുകി ഷെയ് ഷെരിയറ്റ് സദേഹും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ജോണ്‍ സീനയുടെ രണ്ടാമത്തെ വിവാഹമാണിത്. ഇറാനില്‍ ജനിച്ച കനേഡിയന്‍ പൗരയായ ഷെയ് വാന്‍കൂറിലെ ഒരു ടെക് കമ്പനിയില്‍ പ്രോജക്ട് മാനേജര്‍ ആണ്.

ഒക്ടോബര്‍ 12ന് ഫ് ളോറിഡയിലെ താംപയില്‍ വച്ച് വിവാഹിതരായ ഇവരും വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതോടെയാണ് വിവാഹ വിവരം പുറത്തായത്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡബ്ല്യു ഡബ്ല്യു ഇ താരങ്ങളും പങ്കെടുത്തു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു, ഈ വര്‍ഷം ആദ്യം വിവാഹനിശ്ചയം നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് വിവഹം.

Top