വ്ലാഡിമിർ പുടിൻ – ജോ ബൈഡൻ കൂടിക്കാഴ്ച്ച ജൂണിൽ

ഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടി കാഴ്ച ജൂണിൽ നടക്കും . ഇസ്രായേൽ-പലസ്തീൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച്ചയെന്നതും നിർണ്ണായകമാണ് . പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയിൽ വിഷയമാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചത് . ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശീതസമരങ്ങൾ ഒഴിവാക്കാനും ഈ ചർച്ചയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ .

പുടിനുമായി ഇതുവരെയും ഒരു കൂടിക്കാഴ്‌ച നടന്നിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് തന്നെ ക്ഷണിക്കുകയായിരുന്നു , കാരണം ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനുള്ള ഒരു നല്ല ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു, – വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

കഴിഞ്ഞ മാസം, ബൈഡൻ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു .അധിനിവേശ ക്രിമിയയിലും, ഉക്രെയ്നിന്റെ അതിർത്തിയിലും പെട്ടെന്നുള്ള റഷ്യൻ സൈനിക നിർമാണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പിരിമുറുക്കങ്ങൾ കുറയ്ക്കാൻ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു.

അടുത്തിടെ വ്ലാഡിമിര്‍ പുടിന്‍ കൊലയാളിയാണെന്ന് താന്‍ കരുതുന്നുവെന്ന് ഒരു അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരുന്നു . ഇതിനോട് മോസ്‌കോ രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. ഇതേ തുടര്‍ന്നു പുടിന്റെ പിന്തുണയോടെ, റഷ്യ അമേരിക്കയിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ബൈഡനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ ഇറക്കുകയും ചെയ്തിരുന്നു.

 

Top