ഏഷ്യക്കാരെ ഒറ്റപ്പെടുത്തി കൊറോണ വിവേചനം; സഹിക്കാന്‍ കഴിയുന്നില്ല, യുവാവിന്റെ വീഡിയോ

ഫ്‌ലോറന്‍സ്: ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ആഗോളതലത്തില്‍ തന്നെ വ്യാപിച്ചിരിക്കുകയാണ് കൊറോണ വൈറസ്. എന്നാല്‍ വൈറസ് മനുഷ്യര്‍ക്കിടയില്‍ വിവേചനത്തിന് വഴിവെച്ചിരിക്കുന്നെന്ന ഏറെ വിഷമകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവിധ രാഷ്ട്രങ്ങളിലെ ഏഷ്യക്കാര്‍ വിവേചനം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് യുവാവ് നടത്തിയ പ്രതിഷേധ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചൈനീസ് ഇറ്റാലിയന്‍ യൂത്ത് യൂണിയനാണ് വീഡിയോ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഞാന്‍ വൈറസല്ല. ഞാന്‍ മനുഷ്യനാണ്. മുന്‍ വിധികള്‍ മാറ്റൂ’ ഇങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി കണ്ണ് കെട്ടി വായ മാസ്‌കു കൊണ്ട് മറച്ച് നഗരത്തിലെ തിരക്കേറിയ വീഥിയിലാണ് വിവേചനത്തിനെതിരേ സര്‍ഗ്ഗാത്മകമായ പ്രതിഷേധം മാര്‍ട്ടിഗ്ലി ജിയാങ്ങ് നടത്തിയത്.

https://www.facebook.com/101548111408446/videos/185780292640315/

എന്നാല്‍ യുവാവിന്റെ പ്രതിഷേധം കണ്ട് ചിലര്‍ ഇത് നോക്കി കടന്നു പോയെങ്കിലും ഭൂരിഭാഗം പേരും മാസ്‌ക് മാറ്റിയും കണ്ണുകെട്ടിയ തുണിയഴിച്ചും ജിയാങ്ങിനെ കെട്ടിപ്പുണരുകയായിരുന്നു.

ചൈനക്കാരനായ ജിയാങ്ങും കുടുംബവും വര്‍ഷങ്ങളായി ഇറ്റലിയിലാണ് താമസം. കൊറോണ വൈറസ് ബാധ തുടരുകയും വിവേചനം ശക്തമാകുകയും ചെയ്തതോടെ ബോധവത്കരണത്തിന് വേണ്ടിയാണ് യുവാവ് തെരുവിലിറങ്ങിയത്. ഇറ്റലിയില്‍ കുട്ടികള്‍ക്ക് വരെ വിവേചനം നേരിടേണ്ടി വരുന്നുണ്ട്.

Top