വുഹാന്‍ ഓപ്പണ്‍: പ്ലിസ്‌കോവയെ തകര്‍ത്ത് ആഷ്ലി ബാര്‍ട്ടി സെമിയില്‍

വുഹാന്‍: കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വുഹാന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു.

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍: 4-6, 7-6 (73), 76 (72).

ആദ്യ സെറ്റ് നഷ്ടമായ ബാര്‍ട്ടി നിര്‍ണായകമായ രണ്ടും മുന്നൂം സെറ്റുകള്‍ ടൈംബ്രേക്കറില്‍ സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് പ്ലിസ്‌കോവയെ ബാര്‍ട്ടി പരാജയപ്പെടുത്തുന്നത്.

Top