കൊവിഡ് 19 ;മനേസര്‍ ആര്‍മി ക്യാമ്പിലെ 220 പേരെ ഇന്ന് വിട്ടയക്കും

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുണ്ടാകാമെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചവരെ ഇന്ന് വിട്ടയക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ വുഹാനില്‍ നിന്നും മനേസര്‍ ആര്‍മി ക്യാമ്പിലെ താല്‍കാലിക ആശുപത്രിയില്‍ മാറ്റിപ്പാര്‍പ്പിച്ചവരെയാണ് വിട്ടയക്കുന്നത്. 220 ഇന്ത്യന്‍ പൗരന്മാരാണ് ഇക്കൂട്ടത്തിലുള്ളത്.

വുഹാനില്‍ വൈറസ് ബാധ പടര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് ഫെബ്രുവരി 1,2 തീയതികളില്‍ ഇരുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ വുഹാനില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിന് മനേസറിനടുത്ത് സൗകര്യം ഒരുക്കിയത്. ഇന്ത്യന്‍ സൈന്യമാണ് ഇതിന് മുന്‍കയ്യെടുത്തത്. 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Top