വുഹാനില്‍ നിന്നുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി; കൂട്ടത്തില്‍ മലയാളികളും

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. ഈ വിമാനത്തില്‍ മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് ഉള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്.

മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കൂ.

അതേസമയം കഴിഞ്ഞദിവസം 42മലയാളികള്‍ അടക്കം 324 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. രോഗം ഇല്ലെന്ന് പൂര്‍ണമായി ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇവരെ നാട്ടിലേക്ക് അയക്കൂ എന്നാണ് കിട്ടുന്ന വിവരം.

ഇപ്പോള്‍ കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചൈനയില്‍ നിന്നെത്തിയ വ്യക്തിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top