Wrong action in kochi dcp’s vechicle block

പൊലീസ് എന്ന് കേട്ടാൽ ഓടിയൊളിക്കാതെ നെഞ്ച് വിരിച്ച് പൊരുതി നിൽക്കുന്ന സി പി എം പ്രവർത്തകരെയും നേതാക്കളെയും പാർട്ടി ഓഫീസിനകത്ത് കയറി തല്ലാൻ പോലും ധൈര്യം കാണിച്ച യുവ ഐപിഎസുകാരനെ യുവതി പിന്തുടർന്ന് പിടികൂടി പോലും !

എറണാകുളം നഗരത്തിൽ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി.എച്ച് യതീഷ് ചന്ദ്രക്കെതിരെ പ്രചരിക്കുന്ന ഒരു വാർത്തയാണിത്

പൊലീസ് വാഹനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ച് രോഷം കൊണ്ട് ഓവർ സ്മാർട്ട് കാണിച്ചതിന് യുവതിക്കെതിരെ കേസെടുക്കാത്തതിന് യഥാർത്ഥത്തിൽ യതീഷ് ചന്ദ്രയോടാണ് നന്ദി പറയേണ്ടതെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായവർ പറയുന്നത്.

ചങ്കുറപ്പ് എന്താണെന്ന് മുൻപ് പ്രവർത്തിയിൽ കാണിച്ച ചരിത്രമുള്ള യതീഷ് ചന്ദ്ര, ജനം തടിച്ച് കൂടിയത് കൊണ്ടാണ് സ്ഥലം വിട്ടതെന്ന് പറഞ്ഞാൽ അത് വലിയ തമാശയാകുമെന്നാണ് പൊലീസുകാരും അഭിപ്രായപ്പെടുന്നത്.

സൗത്ത് പാലം കയറുവാൻ തുടങ്ങുമ്പോൾ ഇടിച്ച് കുത്തി കയറ്റി വെള്ള കാർ മറികടന്ന് പോവാൻ ശ്രമിച്ചുവെന്നും ഹോണടിച്ച് പേടിപ്പിച്ച് മറികടക്കാൻ ശ്രമിച്ചപ്പോൾ താൻ കൈകാട്ടി നിർത്തിച്ച് സംസാരിക്കുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

പൊലീസുകാർ കൂടി ഇങ്ങനെ ചെയ്താൽ മോശമാണെന്ന് തോന്നിയതിനാലായിരുന്നു പ്രതികരണമത്രെ. യുവതിയുടെ പ്രതികരണം കേട്ടാൽ തോന്നും ഡി സി പിയാണ് വാഹനമോടിച്ചതെന്ന്…

ഡ്രൈവർക്കും ഗൺമാനും പിന്നിലായി സീറ്റിൽ ഇരിക്കുന്ന യതീഷ് ചന്ദ്ര എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിന്റെ പ്രസക്തിയും അവിടെയാണ്.

കൊച്ചി പോലുള്ള മഹാനഗരത്തിൽ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഏത് കാര്യത്തിന് പോകുന്നതിന് വേണ്ടിയാണ് തന്റെ വാഹനം മറികടക്കാൻ ശ്രമിച്ചതെന്ന് പോലും ആലോചിക്കാതെയായിരുന്നു ഈ പെരുമാറ്റം.

എല്ലാ വാഹനങ്ങളും പോയി കഴിഞ്ഞ് പിന്നാലെ പോവാനാണെങ്കിൽ എന്തിനാണ് പിന്നെ നീല ബീക്കൺ ലൈറ്റും ഫിറ്റ് ചെയ്ത് പൊലീസ് എന്നെഴുതിയ വാഹനങ്ങൾ ?

ഇനി ഇത്തരം ‘ നിയമ ലംഘനങ്ങൾ ‘ പിടികൂടണമെന്ന ധാർമ്മിക രോഷമുണ്ടെങ്കിൽ രാവിലെയും വൈകീട്ടും റോഡിലിറങ്ങി നോക്കുക,അവിടെ നീല ബീക്കൺ ലൈറ്റ് മാത്രമല്ല ചുവപ്പ് ബീക്കൺ ലൈറ്റ് വച്ച വാഹനങ്ങളും കാണും പിടികൂടാൻ…

ഔദ്യോഗിക വാഹനങ്ങൾ കൂടുംബ സവാരിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം അവർക്ക് ഒരു പക്ഷേ ഇത്തരം മറികടക്കൽ കേവലം അധികാരത്തിന്റെ അഹങ്കാരവുമായിരിക്കാം. അത്തരക്കാർ സഞ്ചരിക്കുന്ന വാഹനമായിരുന്നു തടഞ്ഞതെങ്കിൽ അതിന് ഒരു ധീരതയുടെ പരിവേഷമെക്കെ കിട്ടുമായിരുന്നു.

പക്ഷേ ഇവിടെ അതൊന്നുമല്ലല്ലോ സംഭവിച്ചത്. ഔദ്യോഗിക ആവശ്യത്തിനായി സഞ്ചരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ വാഹനമാണ് തടയപ്പെട്ടത്.

അർദ്ധരാത്രികളിൽ പോലും കൊച്ചി നഗരത്തിൽ പെൺകുട്ടികളടക്കമുള്ളവർക്ക് ധൈര്യമായി സഞ്ചരിക്കാൻ സാധിക്കുന്നത് ക്രിമിനലുകൾക്ക് പൊലീസ് വാഹനത്തിന്റെ ഈ വേഗതയെയും നീല ബീക്കൺ ലൈറ്റിന്റെ വെളിച്ചത്തെയും ഭയമുള്ളത് കൊണ്ടാണ് എന്നെങ്കിലും ഓർക്കണമായിരുന്നു.

യതീഷ് ചന്ദ്ര സഞ്ചരിച്ച വാഹനം നിർത്തിയതും മാന്യമായി അദ്ദേഹം സംസാരിച്ചതും ഭയന്നിട്ടാണെന്ന് ആരെങ്കിലുമൊക്കെ കരുതിയിട്ടുണ്ടെങ്കിൽ അവരുടെ അറിവിലേക്കായി യുവതി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ ‘ആക്ഷനും ‘ അധികം പഴക്കമില്ലാത്ത മറ്റൊരു ‘ ആക്ഷന്റെ ‘ വീഡിയോയും താഴെ പോസ്റ്റ് ചെയ്യുന്നു.

Team Express Kerala

(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

സ്വന്തം പാർട്ടി ഓഫീസിൽ അതിക്രമിച്ച് കയറി നേതാക്കൻമാരെയടക്കം മർദ്ദിച്ച ഉദ്യോഗസ്ഥനായിട്ടും നടപടി ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് മാഹാ നഗരത്തിൽ ക്രമസമാധാന ചുമതലയിൽ തന്നെ ചെങ്കൊടി സർക്കാർ നിയമനം നൽകിയ യതീഷ് ചന്ദ്രയുടെ ഒരു കിടിലൻ ആക്ഷൻ …

Top