എഴുത്തുകാരനും പ്രകൃതിചികിത്സകനുമായ പി.എന്‍ ദാസ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതിചികിത്സകനുമായിരുന്ന പി.എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തിലായിരുന്നു അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നത്.

അടിയന്തരാവസ്ഥയില്‍ തടവു ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്ത്രം എന്ന പേരില്‍ കോഴിക്കോട് നിന്ന് ഒരു മാസിക ആരംഭിച്ചിരുന്നു.

Top