എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു; ലണ്ടനിലേക്ക് തിരിച്ചയച്ചു

ന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു. കർണാടക സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. തൻ്റെ ആർഎസ്എസ് വിരുദ്ധ നിലപാട് കാരണം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നും മണിക്കൂറുകൾക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചുവെന്നും നിതാഷ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഈ നടപടിയെന്നും നിതാഷ ആരോപിച്ചു.

കർണാടക സർക്കാർ സംഘടിപ്പിച്ച കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് നാഷണൽ യൂണിറ്റി കൺവെൻഷനിൽ അതിഥിയായെത്തിയതായിരുന്നു നിതാഷ കൗൾ. ആവശ്യമായ എല്ലാ രേഖകളും തൻ്റെ പക്കലുണ്ടായിരുന്നിട്ടും ‘ഡൽഹിയിൽ നിന്നുള്ള ഉത്തരവുകളുടെ’ അടിസ്ഥാനത്തിൽ തനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന് നിതാഷ കൗൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

കർണാടകം സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഉൾപ്പടെയുള്ള രേഖകൾ കാണിച്ചു. തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഡൽഹിയിൽ നിന്നുള്ള ഉത്തരവാണെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തന്നെ തടയുന്നതിന് മറ്റൊരു കാരണവും ഉദ്യോഗസ്ഥർ നൽകിയില്ലെന്നും കൗൾ പറഞ്ഞു. മുൻകൂട്ടി ഒരു വിവരവും നൽകാതെയാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ നടപടി. 24 മണിക്കൂറോളം തന്നെ ഇടുങ്ങിയ മുറിയിൽ കിടത്തിയതായും യാതൊരു സൗകര്യവും നൽകിയില്ലെന്നും കൗൾ ആരോപിച്ചു. ആർഎസ്എസ് വിമർശനത്തിന്റെ പേരിൽ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പടെ നേരിട്ടിട്ടുള്ള വ്യക്തിയാണ് നിതാഷ കൗൾ.

Top