എഴുത്തുകാരന്‍ കെ.എ ഉമ്മര്‍കുട്ടി കോവിഡ് ബാധിച്ച് മരിച്ചു

പൊന്നാനി: നാടകകൃത്തും എഴുത്തുകാരനുമായ കെ.എ ഉമ്മര്‍കുട്ടി(62) കോവിഡ് ബാധിച്ച് മരിച്ചു. അഴീക്കല്‍ സ്വദേശിയായ കെ.എ ഉമ്മര്‍കുട്ടി വര്‍ഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുന്‍പാണ് അസുഖ ബാധിതനായത്.

കോഴിക്കോട് എന്‍ ഐ ടി, കോഴിക്കോട് ലോ കോളേജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.ലോ കോളേജ് എന്നിവിടങ്ങളില്‍ ലൈബ്രേറിയനായിരുന്നു. കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ചീഫ് ലൈബ്രേറിയനായാണ് വിരമിച്ചത്. എണ്‍പതുകളില്‍ അമേച്വര്‍ നാടക രംഗത്ത് സജീവമായിരുന്നു. ഇരുപതോളം നാടകങ്ങള്‍ രചിച്ചു. റേഡിയോ നാടകങ്ങളിലും സജീവമായിരുന്നു.

Top