നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍

തിരുവനന്തപുരം: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍.

ലോകത്തെല്ലായിടത്തും നഴ്‌സുമാര്‍ക്ക് മൂല്യമുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം അവര്‍ ചൂഷണം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ പുരോഗതിയില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നമ്മെളെപ്പോഴും ആണ്‍ പ്രവാസത്തെക്കുറിച്ച് വാചാലരാവുമ്പോള്‍ പെണ്‍ പ്രവാസത്തെ കാണാതെ പോകുന്നു.

മലയാളി ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിപ്പെട്ടതിനു പിന്നില്‍ ഈ നേഴ്‌സുമാരുടെ കഠിനാധ്വാനമുണ്ട്. അവര്‍ക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്.

അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു. അവര്‍ക്ക് വിലയില്ലാത്തതും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തില്‍ മാത്രം.

രോഗികളെ അറുത്ത് കൊല്ലുന്ന ആശുപത്രി മുതലാളിമാര്‍ക്ക് ഓശാന പാടുന്ന ഭരണം കൂടം ചെയ്യുന്നത് കടുത്ത അപരാധമാണ്. സമരമുഖത്തുള്ള നേഴ്‌സുമാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍..

Top