പ്രണയ സാക്ഷാത്കാരം; ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും സംഗീത ഫോഗട്ടിനും വിവാഹിതരാകുന്നു

ന്ത്യന്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും സംഗീത ഫോഗട്ടിനും പ്രണയ സാക്ഷാത്കാരം.നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയാണ്. ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് ശേഷമാകും വിവാഹം.

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബജ്‌റംഗ് 65 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു.

ഫോഗട്ട് സഹോദരിമാരില്‍ ഇളയവളായ സംഗീത 59 കിലോ വിഭാഗത്തില്‍ ദേശീയമെഡല്‍ ജേതാവാണ്.

സംഗീതയുടെ സഹോദരിമാരായ ഗീതയും വിനേഷും ഗുസ്തി രംഗത്തുള്ളവരെയാണ് വിവാഹം കഴിച്ചത്.

Top