‘ലൈംഗിക അതിക്രമം നടന്നിട്ടില്ല’, ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്‍തി ഫെഡറേഷന്‍

ദില്ലി: ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് ഫെഡറേഷൻ കായിക മന്ത്രാലയത്തിന് വിശദീകരണം നൽകി. പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങളാണെന്നാണ് ഫെഡറേഷന്‍ നിലപാട്.

അതേസമയം ബ്രിജ് ഭൂഷണെതിരെ കേസെടുക്കുന്നതില്‍ കേന്ദ്രം ഇതുവരെ നടപടിയെടുത്തിട്ടില്ല. പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന് ഉറപ്പ് നൽകി സമരം ഒത്തുതീർപ്പാക്കി. അന്വേഷണം നടക്കുന്ന കാലയളവിൽ ബ്രിജ് ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തും.

Top