Wrestler Yogeshwar Dutt -slams -appointment of- Salman Khan- as Olympics- goodwill ambassador

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഈവര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്തി താരവുമായ യോഗേശ്വര്‍ ദത്ത് രംഗത്ത്.

പി.ടി.ഉഷ, മില്‍ഖ സിങ് തുടങ്ങിയ കായികതാരങ്ങള്‍ രാജ്യത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചവരാണ്.

എന്നാല്‍ ഇപ്പോഴത്തെ അംബാസിഡര്‍ എന്താണ് ചെയ്തിട്ടുള്ളതെന്നു യോഗേശ്വര്‍ ചോദിച്ചു. സിനിമകളുടെ പ്രചാരണത്തിനു പറ്റിയ ഇടമല്ല ഒളിംപിക്‌സ്.

ഒരു ഗുഡ്‌വില്‍ അംബാസിഡര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ലെന്നും എന്തിനാണ് ജനങ്ങളെ വിഡ്ഡികളാക്കുന്നതെന്നും യോഗേശ്വര്‍ തുറന്നടിച്ചു.

ട്വിറ്ററിലൂടെയാണ് യോഗേശ്വര്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ നടപടിയെ ശക്തമായി എതിര്‍ത്തത്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ യോഗേശ്വര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

Top